‘സാമവേദം’ പാടിയ ആ വൈറൽ ഗായകനെ കണ്ടെത്തി; ‘വിൽസൺ ചേട്ടന്’ അഭിനന്ദന പ്രവാഹം
‘സാമവേദം നാവിലുണർത്തിയ സ്വാമിയേ’ എന്ന ഗാനം ആലപിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ ആ ഗായകനെ കണ്ടെത്തി ആരാധകർ. തൃശൂർ സ്വദേശി വിൽസനാണ് അയ്യപ്പ ഭക്തിഗാനം പാടി ഒറ്റ ദിവസം കൊണ്ട് കേരളരക്കരയാകെ ആരാധകരെ നേടിയെടുത്തത്. സർക്കാർ ഓഫിസിൽ നിന്ന് ‘സാമവേദം’ പാടിയ വിൽസന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വിൽസൻ മറ്റ് പാട്ടുകൾ പാടുന്ന വിഡിയോയും പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. ഗായകൻ എം.ജി ശ്രീകുമാറാണ് വിൽസൺ പാട്ടുപാടുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വിൽസന്റെ മനോഹരമായ ആലാപനത്തിന് അഭിനന്ദന പ്രവാഹമായിരുന്നു ലഭിച്ചത്. ഹൈ പിച്ച് പാടുന്നതിലെ പ്രാഗത്ഭ്യവും ശബ്ദത്തിലെ നിയന്ത്രണവുമൊക്കെ ചൂണ്ടിക്കാട്ടി, ഇദ്ദേഹം അനുഗ്രഹീത കലാകാരനാണെന്ന് പലരും കുറിച്ചിരുന്നു. വിൽസന്റെ ശബ്ദത്തിന് വിദ്യാധരൻ മാഷിന്റെ ശബ്ദത്തോടുള്ള സാമ്യതയും പലരും ചൂണ്ടിക്കാട്ടിയിരുന്നു.
എംജി ശ്രീകുമാർ ആലപിച്ച ‘സ്വാമി അയ്യപ്പൻ’ എന്ന ആൽബത്തിലെ ഗാനമാണ് ‘സാമവേദം നാവിലുണർത്തിയ സ്വാമിയേ’. രാജീവ് ആലുങ്കൽ രചിച്ച ഈ ഗാനം പലരും ആവർത്തിച്ചു കേൾക്കുന്ന ട്രാക്കാണ്. 16 ദശലക്ഷത്തിലധികം പേരാണ് യുട്യൂബിൽ ഈ ഗാനം ആസ്വദിച്ചിട്ടുള്ളത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Suneesh Kallur എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:Viral singer Wilson from Thrissur has captivated audiences with his rendition of the Ayyappan devotional song 'Samsavedam Navilunarthiya Swamiyee'. His video went viral after being shared by singer MG Sreekumar, leading to widespread recognition and appreciation for his singing talent.
TAGSഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com our sites about QUICK LINKS EXPERIENCE MANORAMA ONLINE PREMIUM Activate your premium subscription today. SECTIONS© Copyright 2026 Manoramaonline. All rights reserved.
mo-entertainment-music-music-top-picks mo-entertainment-common-musicnews 4l99c2qhsko4loml5don90r58d-list 5asatuu2pknaqo44o01jrjqskq 7ill0s7ia9h5em9s0dvbt2r0te-list mo-entertainment-music mo-entertainment-common-viralvideo